Reni Raveendran

Friday, June 22, 2018

Easy English (ഈസി ഇംഗ്ലീഷ് )-The future perfect Tense (ഫ്യൂച്ചർ പെർഫെക്റ്റ് ടെൻസ് )


         ഭാവിയിലെ ഒരു സമയത്തിന്  അല്ലെങ്കിൽ വേറൊരു പ്രവർത്തിക്കു മുൻപായിപൂർണ്ണതയിൽ എത്താൻ പോകുന്ന മറ്റൊരു പ്രവർത്തിയെ കുറിക്കുന്നതിനാണ്  future perfect tense ഉപയോഗിക്കുന്നത്.
       ഈ ടെൻസ് എപ്പോളും ഒരു സമയസൂചിക അല്ലെങ്കിൽ ഒരു സമയകാലാവധിയോടൊപ്പം ആണ് ഉപയോഗിക്കുന്നത്.

(The future perfect is a verb tense used for actions that will be completed before some other actions  in the future.)
സമയസൂചിക(Time Expressions) പറയുന്നില്ല എങ്കിൽ simple future tense ആണ് ഉപയോഗിക്കേണ്ടത് .

Jack will have finished his homework by the time his mother gets home.
(ജാക്ക് അവന്റെ 'അമ്മ വീട്ടിൽ എത്തുന്നതിനു മുൻപായി ഹോംവർക് തീർത്തിരിക്കും)

I will have arrived by 8  pm tonight 
(ഇന്ന് രാത്രി 8 മണിയാകുമ്പോളേക്കും ഞാൻ എത്തിയിരിക്കും)

I will have travelled to Europe ,by the time I am 15 years old.
(എനിക്ക് 15 വയസാകുമ്പോളേക്കും ഞാൻ യൂറോപ്പിൽ യാത്ര ചെയ്തിട്ടുണ്ടാവും)

ഇവിടെ എല്ലാം ഭാവിയിലെ രണ്ടു സമയങ്ങൾ  ആണ് പറയുന്നത്.പൂർണ്ണതയിൽ എത്താൻ പോകുന്ന ഭാവികാര്യം future perfect ലും ,രണ്ടാമത്തെ സമയകാലാവധി അല്ലെങ്കിൽ പ്രവർത്തി simple present ലും പറയുന്നു. 

പ്രധാനപ്പെട്ട ചില  Time Expressions
By the time(അതിനു മുൻപായി,അപ്പോഴേക്കും,ആ സമയത്തിനുള്ളിൽ)
At this time tomorrow(നാളെ ഈ സമയത്)
By next week(അടുത്ത ആഴ്ചക്കുള്ളിൽ,അടുത്ത ആഴ്ചയോട് കൂടി)

Form of the tense
  
Positive sentences 
Subject+ will have+ past participle of the main verb

I will have finished this book by next week.(അടുത്ത ആഴ്ചക്കുള്ളിൽ ഞാൻ ഈ ബുക്ക് വായിച്ചു തീർക്കും)

You will have studied the English tenses at this time tomorrow.
(നാളെ ഈ സമയമാകുമ്പോളേക്കും നീ ഇംഗ്ലീഷ് ടെൻസുകൾ പഠിച്ചുകഴിയും)

Negative sentences 
Subject+ will not have+ past participle of the main verb
I will not have finished this book by next week.(അടുത്ത ആഴ്ചക്കുള്ളിൽ ഞാൻ ഈ ബുക്ക് വായിച്ചു തീർക്കുകയില്ല)

You will not have studied the English tenses at this time tomorrow.
(നാളെ ഈ സമയമാകുമ്പോളേക്കും നീ ഇംഗ്ലീഷ് ടെൻസുകൾ പഠിച്ചുകഴിയുകയില്ല)

Interrogative sentences  
will + [subject] + have + [past participle]?

Will you have finished this book by next week?
(അടുത്ത ആഴ്ച ആകുമ്പോളെക്കും നീ ഈ ബുക്ക് പഠിച്ചു തീർക്കുകയില്ലേ?)

 Will you  have studied the English tenses at this time tomorrow?.
(നാളെ ഈ സമയമാകുമ്പോളേക്കും നീ ഇംഗ്ലീഷ് ടെൻസുകൾ പഠിച്ചുകഴിയുകയില്ലേ?)

The future perfect tense ന്റെ ഉപയോഗം

1.ഭാവിയിൽ നടക്കാൻ പോകുന്ന രണ്ടു പ്രവർത്തികളിൽ ആദ്യം നടക്കുന്ന പ്രവർത്തി സൂചിപ്പിക്കാൻ അല്ലെങ്കിൽ ഭാവിയിലെ മറ്റൊരു പ്രവർത്തിക്കു മുൻപായി പൂര്ണമാകാൻ പോകുന്ന കാര്യത്തെ പറയുന്നതിന് വേണ്ടി ഉപയോഗിക്കുന്നു .
(An action that will happen before another action in the future) 

He will have played before the season ends.
(സീസൺ അവസാനിക്കുന്നതിന് മുൻപായി അവൻ കളിച്ചിട്ടുണ്ടാകും)

His wife will have made dinner by the time he returns.
(അവൻ തിരിച്ചുവരുമ്പോഴേക്കും അവന്റെ ഭാര്യ അത്താഴം ഒരിക്കിയിട്ടുണ്ടാകും)

By the time he leaves the bar, he will have drunk a lot.
(ബാറിൽ നിന്ന് തിരിച്ചു പോകുന്നസമയമായപ്പോഴേക്കും അവൻ ഒരുപാട് കുടിച്ചിട്ടുണ്ടായിരിക്കും)

The robbers will have taken all the money by the time anyone arrives.
(ആരെങ്കിലും വരുന്നതിനു മുൻപേ മോഷ്ട്ടാക്കൾ മുഴുവൻ പണവും എടുത്തിരുന്നു)

2.ഭാവിയിലെ ഒരു പ്രത്യേക  സമയപരിധിക്കുള്ളിൽ പൂര്ണമാകാൻ പോകുന്ന കാര്യം പറയുന്നതിന് 
(An action that will happen before a specific time in the future)

He will have returned home by 6 o'clock.
(ആറുമണിയാകുമ്പോളേക്കും അവൻ വീട്ടിൽ തിരിച്ചെത്തുന്നതായിരിക്കും) 

By tomorrow, he will have slept well.
(നാളെ ആകുമ്പോളെക്കും  അവൻ നന്നായി ഉറങ്ങുന്നതായിരിക്കും)

All his teeth will have come in by next year.
(അടുത്ത വർഷമാകുമ്പോളേക്കും അവന്റെ എല്ലാ പല്ലുകളും വരുന്നതായിരിക്കും) 

We will have returned home by five o'clock.
(അഞ്ചു മാണിയോട് കൂടി ഞങ്ങൾ വീട്ടിൽ തിരിച്ചെത്തുന്നതായിരിക്കും)

3.ഇപ്പോളുള്ള ഒരു അവസ്ഥയുടെ, ഭാവിയിലെ ഒരു സമയപരിധി വരെയുള്ള തുടർച്ച കാണിക്കുന്നതിന് 
( A state that will continue up to some time in the future)

Tomorrow he will have been sick for 2 weeks.
(നാളെ അവൻ അസുഖബാധിതനായിട്ട് രണ്ടാഴ്ച ആകും)

He will have worked for us for 10 years next August.
(അടുത്ത ഓഗസ്റ്റ് ആകുമ്പോൾ അവൻ നമുക്കുവേണ്ടി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 10 വർഷമാകും)

Next Monday we will have been married for ten years
(അടുത്ത തിങ്കളാഴ്ച ഞങ്ങൾ വിവാഹിതരായിട്ട് 10 വർഷമാകും)

Tomorrow Justin will have been single for a whole week.
(നാളെ  ജസ്റ്റിൻ ഒറ്റക്കായിട്ട്  ഒരാഴ്ച മുഴുവനാകും)


മുകളിൽ പറഞ്ഞ ഉദാഹരങ്ങളിൽ എല്ലാം ഒരു പ്രവർത്തിയെ അല്ല എന്നാൽ ഒരു അവസ്ഥയെ ആണ് കുറിക്കുന്നത്.

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...